പ്രത്യേക പത്രക്കുറിപ്പ് - 13 - 1000 ദിനങ്ങള്‍ - ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 33 കോടി രൂപയുടെ വികസന പദ്ധതികള്‍
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 33 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു . 31 കോടി രൂപയുടെ നിര്മാണോദ്ഘടന പദ്ധതികള്‍ക്ക് തുടക്കമാകും. ഒരു കോടി 13 ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിച്ച കല്ലേറ്റുംകര സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ചു. 60 ലക്ഷം രൂപ ചിലവഴിച്ച ആസാദ് റോഡ് പുനരുദ്ധാരണീ പ്രൊഫ കെ. യു അരുണന് എം എല്‍ എ ഉദ് ഘാടനം ചെയ്തു. കോതച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 20 വീടുകളുടെ താക്കോല്‍ദാനം നടക്കും. 30 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മുരിയാട് സാംസ്ക്കാരിക നിലയം,10 ലക്ഷം രൂപ ചിലവില്‍ നടപ്പിലാക്കുന്ന വിജ്ഞാനവാടി എന്നിവയുടെ ഉദ്ഘാടനം നടക്കും. 29. 25 കോടി രൂപ ചിലവഴിച്ച ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോര്‍ട്ട് കോംപ്ലക്സിന്റെനിര്മാണോദ്ഘാടനം ഫെബ്രുവരി 26 ന് പ്രൊഫ കെ. യു അരുണന് എം എല്‍ എ നിര്‍വഹിക്കും. കാട്ടൂര്പഞ്ചായത്തിലെ തറയില്‍ റോഡിന്റെയും മതേതര റോഡിന്റെയും ഉദ്ഘാടനം നടക്കും. വടക്കുംകര ഗവണ്മെന്റ് യു പി സ്കൂളിന്റെ കെട്ടിട നിര്‍മാണോദ്ഘാടനം പ്രൊഫ കെ. യു അരുണന് എം എല്‍ എ നിര്‍വഹിച്ചു . ഇരിങ്ങാലക്കുടയിലെ ട്രഷറികള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം 23 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും.
- Log in to post comments