Skip to main content

ഭിന്നശേഷി ഉപകരണ നിര്‍ണ്ണയ വിതരണക്യാമ്പ് നടത്തും.

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന പരിപാടികളോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ കോട്ടയം ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണ നിര്‍ണ്ണയ വിതരണക്യാമ്പ് നടത്തുന്നു. ഫെബ്രുവരി 24ന് രാവിലെ 9 മുതല്‍ നാഗമ്പടം മൈതാനത്താണ് ക്യാമ്പ് നടക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും(ഒറിജിനലും 2 കോപ്പിയും) 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമായിരിക്കും ഉപകരണങ്ങള്‍ വിതരണം ചെയ്യുക. അളവെടുക്കേണ്ട ഉപകരണങ്ങള്‍ ഒഴിച്ചുള്ളവ ക്യാമ്പില്‍ വെച്ച് തന്നെ വിതരണം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712347763, 04712347152,04712347153

 

(കെ.ഐ.ഒ.പി.ആര്‍-321/19)  

date