കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ട് പ്രവാസി ഭാരതീയര്‍ കമ്മീഷന്‍ സിറ്റിംഗ്
കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഒരുക്കി പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ സിറ്റിംഗ്. പൊന്‍കുന്നം ചിറക്കടവ് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പ്രവാസിയുടെ കുടുംബത്തിന് ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള സംഭരണിയില്‍ നിന്നും വെള്ളം നല്‍കാന്‍ ഉപഭോക്തൃസമിതി കണ്‍വീനര്‍ തയാറായിരുന്നില്ല. ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും സ്വീകരിച്ചില്ല എന്നായിരുന്നു കമ്മീഷന് മുന്നില്‍ വന്ന പരാതി. അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
തൃശൂര്‍ അളകപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കെട്ടിട നമ്പര്‍ പഞ്ചായത്ത് നല്‍കുന്നില്ല എന്ന പരാതി പരിശോധിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ടുമായി നേരിട്ട് ഹാജരാകണം എന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് വച്ച് അപകടം സംഭവിച്ച വ്യക്തിക്ക് കമ്പനി നല്‍കിയ പെന്‍ഷന്‍ തുക നാല് വര്‍ഷമായി മുടങ്ങിയ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മീഷന്‍ സിറ്റിംഗില്‍ ജസി. റിട്ട. പി. ഭവദാസന്‍, മെമ്പര്‍ സെക്രട്ടറി നിസാര്‍.എച്ച്, നോര്‍ക്ക റൂട്ട്‌സ് ജോയിന്റ് സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, പ്രവാസി ക്ഷേമ ബോര്‍ഡ് എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍. ഗോപാലകൃഷ്ണന്‍, നേര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്റര്‍ മാനേജര്‍ സിമി മോന്‍ ജെയിംസ് തുടങ്ങിയവര്‍ കേസുകള്‍ പരിഗണിച്ചു.
(കെ.ഐ.ഒ.പി.ആര്‍-311/19)
- Log in to post comments