മഞ്ഞപ്പിത്തം തടയാന്‍ ജനപങ്കാളിത്തം അത്യാവശ്യം: ഡിഎംഒ
മഞ്ഞപ്പിത്തത്തിനെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. മഞ്ഞപ്പിത്തം തടയാന്‍ ജനപങ്കാളിത്തം ആവശ്യമാണ്. കിടങ്ങൂര്‍, അതിരമ്പുഴ, എസ്എച്ച്മൗണ്ട്, കാഞ്ഞിരപ്പള്ളി ചങ്ങനാശേരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ജലത്തിലൂടെ പകരുന്ന ഒരു പകര്‍ച്ച വ്യാധിയാണ് മഞ്ഞപ്പിത്തം. കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്ന് ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് രോഗം ബാധിക്കുന്നത്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുകയും, കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നതുമാണ് സുപ്രധാന പ്രതിരോധ നടപടികള്‍. രോഗ ബാധ കൂടുതല്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ കുറഞ്ഞത് ആഴ്ചയിലൊരിക്കലും മറ്റുള്ള സ്ഥലങ്ങളില്‍ മാസത്തിലൊരിക്കലെങ്കിലും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം.
കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ ആയിരം ലിറ്ററിന് ഒരു ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിക്കാവുന്നതാണ്. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഇരട്ടി ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിക്കണം. കിണര്‍ ക്ലോറിനേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ ഇരുപതു ലിറ്റര്‍ കുടിവെള്ളത്തിന് ഒന്ന് എന്ന ക്രമത്തില്‍ ക്ലോറിന്‍ ഗുളിക ഉപയോഗിച്ചും കുടിവെള്ളവും പാത്രം കഴുകാനുള്ള വെള്ളവും ക്ലോറിനേറ്റ് ചെയ്താലും മതിയാകും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ബേക്കറികള്‍, റെസ്റ്ററന്റുകള്‍, ശീതള പാനീയ ശാലകള്‍, ഐസ് പ്ലാന്റുകള്‍ എന്നിവ നിര്‍ബ ന്ധമായും വെള്ളത്തിന്റെ സ്രോതസുകള്‍ ശരിയായി ക്ലോറിനറെ ചെയ്യുകയും, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുകയും വേണം. വര്‍ദ്ധിച്ചു വരുന്ന മദ്യപാന ശീലവും പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നതായി ഡി എം ഓ പറഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ചവര്‍ മദ്യപിക്കുന്നത് രോഗം പെട്ടെന്നു മൂര്‍ച്ഛിക്കുന്നതിനും മരണ നിരക്ക് കൂടുന്നതിനും കാരണമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ബാധിതര്‍ എത്രയും നേരത്തെ വിദഗ്ധ ചികിത്സാ നേടേ ണ്ടതും ശരിയായി വിശ്രമിക്കുകയും വേണം.
(കെ.ഐ.ഒ.പി.ആര്‍-316/19)
- Log in to post comments