വി.എസ് അച്യുതാനന്ദന്‍ ഇന്നുമുതല്‍ ജില്ലയില്‍
ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ ഫെബ്രുവരി 21 മുതല്‍ 23 വരെ സംസ്ഥാന മന്ത്രിസഭാ 1000 ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ന് ജില്ലയിലെത്തും. ഇന്ന് (ഫെബ്രുവരി 21) രാവിലെ 10.30ന് എലപ്പുള്ളി പഞ്ചായത്തിലെ കൊട്ടില്‍പ്പാറ ക്ഷീരസഹകരണ സംഘം കെട്ടിടോദ്ഘാടനം, 11.30ന് കഞ്ചിക്കോട് ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം, 12ന് കഞ്ചിക്കോട് ഹൈസ്‌കൂള്‍ എസ്.പി.സി ഉദ്ഘാടനം, വൈകീട്ട് 4.30ന് പുലിയന്‍പ്പുള്ളി പുതുപ്പരിയാരം കെട്ടിടോദ്ഘാടനം, അഞ്ചിന് മുണ്ടൂര്‍-കൂട്ടുപാത കീഴ്പ്പാടം റോഡ് ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും.
ഫെബ്രുവരി 22 രാവിലെ 10.30ന് കൊടുമ്പ് ട്രെയിനിങ് സെന്റര്‍- സെമിനാര്‍ ഉദ്ഘാടനം, മരുതറോഡ് ഗ്രാമപഞ്ചായത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് കട്ടിലും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും നിര്‍വഹിക്കും. വൈകീട്ട് നാലിന് മലമ്പുഴ കുടിവെള്ള പദ്ധതി തറക്കല്ലിടല്‍, മലമ്പുഴ ഉദ്യാനത്തിലെ നവീകരിച്ച യക്ഷി ശില്‍പത്തിന്റെയും ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയുടെയും ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 23 രാവിലെ 10ന് മുണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പുതിയ ബ്രാഞ്ച് കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് ഗവ. പോളിടെക്‌നിക്ക് കെട്ടിടോദ്ഘാടനം, നാലിന് കഞ്ചിക്കോട് അപ്‌നാ ഘര്‍ ഉദ്ഘാടന പരിപാടികളില്‍ അധ്യക്ഷനാവും.
- Log in to post comments