Skip to main content

മലമ്പുഴ മണ്ഡലത്തില്‍ 2.75 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

 

മലമ്പുഴ നിയോജക മണ്ഡലത്തില്‍ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.75 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി അറിയിച്ചു. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ മുണ്ടൂര്‍- കോവില്‍പ്പറമ്പ് റോഡ് നിര്‍മാണം 25 ലക്ഷം, മുണ്ടൂര്‍ തെക്കുംക്കര പാലം നിര്‍മാണത്തിന് 90 ലക്ഷം, മുണ്ടൂര്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് 20 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചു. മരുതറോഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് 40 ലക്ഷം, കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ പാളയംക്കാട്- ശാന്തിഗിരി റോഡ് നിര്‍മാണത്തിന് 75 ലക്ഷം, എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ എടുപ്പുക്കുളം മിനി കുടിവെള്ള വിതരണ പദ്ധതി നിര്‍മാണത്തിന് 25 ലക്ഷത്തിന്റെ അനുമതിയും ലഭിച്ചു. 

date