Skip to main content

1000 ദിനാഘോഷം വിദ്യാഭ്യാസരംഗം-ഇന്ന്, നാളെ: സെമിനാര്‍ ഇന്ന്

 

    സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഫെബ്രുവരി 21) വൈകുന്നേരം അഞ്ചിന് വിദ്യാഭ്യാസരംഗം-ഇന്ന്, നാളെ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. പ്രമുഖ ശാസ്ത്രഞ്ജനും പൂനൈ ഐസര്‍ ഡയറക്ടറുമായ ഡോ.കെ.എന്‍.ഗണേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.  ഡോ.സി.പി.ചിത്രഭാനു, പ്രൊ.പി.എ.വാസുദേവന്‍ എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനാകുന്ന സെമിനാറില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു.പ്രസന്നകുമാരി എന്നിവര്‍ പങ്കെടുക്കും. 

നാടകവും കളരിപ്പയറ്റും ഓട്ടന്‍തുള്ളലും ഇന്ന്

    സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വിവിധ കലാപരിപാടികള്‍ നടക്കും. പാലക്കാട്ടെ പ്രമുഖ കളരിസംഘമായ കൈരളി കളരിസംഘം അവതരിപ്പിക്കുന്ന കളരിപയറ്റ് വൈകീട്ട് ഏഴിന് നടക്കും. തുടര്‍ന്ന്  വൈകുന്നേരം 7.45ന് ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, എട്ടിന് വടകര മണിയൂര്‍ അകം നാടകവേദി അവതരിപ്പിക്കുന്ന 'തുന്നല്‍ക്കാരന്‍' എന്ന നാടകവും അരങ്ങേറും. പ്രദീപന്‍ പാമ്പിരിക്കുന്ന് രചനയും എം.കെ.സുരേഷ് ബാബു സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ മുരളി നമ്പ്യാര്‍, അശോകന്‍ പതിയേക്കര എന്നിവര്‍ വേഷമിടും.

date