Post Category
ഡ്രൈവര്‍ (എല്‍.എം.വി) സെലക്റ്റ് ലിസ്റ്റ്
താമരശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2020 കാലയളവില്‍ ഡ്രൈവര്‍ ഒഴിവിലേക്ക് പരിഗണിക്കുന്നതിനു വേണ്ടിയുളള ഡ്രൈവര്‍ (എല്‍.എം.വി) താത്കാലിക സെലക്റ്റ് ലിസ്റ്റ് ഓണ്‍ലൈനായി തയ്യാറാക്കിയതായി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ്/തത്തുല്യ യോഗ്യതയുളളവരും, പ്രായം 18-39 ഉം, നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുളളവരുമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സീനിയോറിറ്റി രജിസ്ട്രേഷന്‍ നിലവിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ംംം.ലാഹുീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചോ, എംപ്ലോയ്മന്റ് കാര്‍ഡ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായോ സെലക്റ്റ് ലിസ്റ്റ് പരിശോധിക്കാം. പരാതികള്‍ ഫെബ്രുവരി 26 നകം സമര്‍പ്പിക്കണം.
date
- Log in to post comments