Skip to main content

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടറിന് അപേക്ഷിക്കാം

 

ജില്ലയിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി മുച്ചക്ര സ്‌കൂട്ടര്‍ നല്‍കുന്നു. ഫെബ്രുവരി 11ന് മുന്‍പ് ക്ഷേമനിധി അംഗത്വമെടുക്കുകയും അംഗത്വം നിലനിര്‍ത്തി വരികയും ചെയ്തവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റേയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ മുച്ചക്ര സ്‌കൂട്ടര്‍ ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31നകം ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ക്ക്് അപേക്ഷ നല്‍കണം. 

date