Post Category
അഴിയൂരില്‍ ജല പരിശോധന 22 ന്
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കുടിനീര്‍-തെളിനീര്‍ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പരിശോധന ഫെബ്രുവരി 22 ന് നടക്കും. ജല വിഭവ വികസനവിനിയോഗ കേന്ദ്രത്തിന്റെ സി.ഡബ്ല്യൂ.ആര്‍.ഡി.എം സഞ്ചരിക്കുന്ന ജല പരിശോധന വാഹനം പരിശോധന നടത്തും. അന്ന് രാവിലെ മുതല്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഗ്രാമസഭയിലൂടെ തിരഞ്ഞെടുത്ത ഗുണഭോക്തക്കളുടെ കിണറുകളിലെ വെള്ളം പരിശോധിക്കും. ശുദ്ധിയുള്ള കുപ്പിയില്‍ ചുരുങ്ങിയത് ഒരു ലിറ്റര്‍ വെള്ളവും 250 രുപയുമായി എത്തണം, 1100 രൂപയുടെ പരിശോധനയാണ് 250 രൂപക്ക് ചെയ്ത് കൊടുക്കുന്നത്. ആദ്യം വരുന്ന 100 പേരുടെ ജല പരിശോധനയാണ് നടക്കുക.
date
- Log in to post comments