Skip to main content

കുടുംബശ്രീ തൊഴില്‍മേള 24ന് ഷൊര്‍ണൂരില്‍

 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന (ഡി.ഡി.യു.ജി.കെ.വൈ ) പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി മേള ഉദ്ഘടാനം ചെയ്യും. പരിപാടിയില്‍ ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വിമല  അധ്യക്ഷയാവും.  ഫ്യൂച്ചര്‍ 1 -2019 എന്ന പേരില്‍ ഫെബ്രുവരി 24, ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഷൊര്‍ണൂര്‍ ഐ പി ടി & ഗവ. പോളിടെക്നിക് കോളെജിലാണ് മേള നടക്കുക.  https://goo.gl/forms/FkaiA12DbzabdMho1 എന്ന ലിങ്ക് വഴി ഓണ്‍ലൈനായും സ്‌പോട്ടായും രജിസ്റ്റര്‍  ചെയ്യാം.  വിവിധ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. താല്പര്യമുള്ളവര്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പും  യോഗ്യത തെളിയിക്കുന്ന അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളുമായി എത്തിണം. പ്രവേശനം സൗജന്യമാണ്.

date