Skip to main content

ഐക്യകേരളം, നവോത്ഥാനം സാംസ്‌കാരിക പരിവര്‍ത്തനം സംവാദം നടത്തി

 

നവോത്ഥാനത്തിന്റെ പിന്നാമ്പുറ കാഴ്ചകളും സമകാലിക സമൂഹത്തില്‍ നവോത്ഥാനം ഇടപെടേണ്ടതെങ്ങനെയെന്നും തുറന്ന് കാട്ടി 'ഐക്യകേരളം, നവോത്ഥാനം, സാംസ്‌കാരിക പരിവര്‍ത്തനം' സംവാദം ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന 'അതിജീവനം' ഡോക്യുമെന്ററി പ്രദര്‍ശനത്തോടനുബന്ധിച്ച് ആണ് സംവാദം സംഘടിപ്പിച്ചത്.
    ഐക്യകേരളം എന്ന ആശയം ശക്തിപ്പെടാന്‍ വളരെ കാലതാമസം ഉണ്ടായെന്നും കലയും സാഹിത്യവും ഇതില്‍ വളരെ വലിയ പങ്കുവഹിച്ചതായും പ്രഫ.സി.പി.ചിത്രഭാനു അഭിപ്രായപ്പെട്ടു. ഉള്ളവയെക്കുറിച്ചല്ല ഇനി ഉണ്ടാകേണ്ടതിനെക്കുറിച്ചാണ്  കേരളം ഇനി ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം  പറഞ്ഞു.
    ജാതിയെ നിലനിര്‍ത്തിയുള്ള പരിഷ്‌ക്കാരങ്ങളാണ് നവോത്ഥാന കേരളത്തില്‍ ഉണ്ടായതെന്നും സാമുഹികമായി ബഹിഷ്‌കരിക്കപ്പെട്ടവരെ  പുതിയ നവോത്ഥാനം ചേര്‍ത്ത് പിടിക്കണമെന്നും ദളിത് ആക്ടിവിസ്റ്റായ മൃദുലാ ദേവി ശശിധരന്‍ അഭിപ്രായപ്പെട്ടു. ദളിത് സ്ത്രീകളുടെ ചരിത്രം കേരളചരിത്രത്തില്‍ വേണ്ട വിധം രേഖപ്പടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഹരിനാരായണന്‍, സംവിധായകന്‍ പ്രിയനന്ദന്‍ ,ജി പി .രാമചന്ദ്രന്‍,  തുടങ്ങിയവര്‍ സംസാരിച്ചു . ടി. ആര്‍. അജയന്‍ സംവാഗത്തില്‍ മോഡറേറ്ററായി.

date