Skip to main content

അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിന് ഇന്ന് സമാപനം

 

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പബ്ലിക് ലൈബ്രറി ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് 2019 ഇന്ന് (ഫെബ്രുവരി 21)സമാപിക്കും. ഉച്ചക്ക് 12.30 ന് നടക്കുന്ന സമാപനയോഗത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് സംസാരിക്കും. എ.കെ ചന്ദ്രന്‍കുട്ടി  അധ്യക്ഷത വഹിക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജി.പി രാമചന്ദ്രന്‍ ഫെസ്റ്റ് ക്രോഡീകരണം നടത്തും. രാജേഷ് മേനോന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍ എന്നിവര്‍ പങ്കെടുക്കും.
രാവിലെ 10 മുതല്‍ 11.30 വരെ നടക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ കെ.മധുപാല്‍ സംവിധാനം ചെയ്ത പ്രൊഫ.എം.കെ സാനു - മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍, ആര്‍. ജയരാജിന്റെ കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍, പി.ബാലചന്ദ്രന്റെ കഥാകഥനത്തിന്റെ രാജശില്‍പി, പി.ടി കുഞ്ഞുമുഹമ്മദിന്റെ എന്‍.പി മുഹമ്മദ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. 
ഉച്ചയ്ക്കു മൂന്നിന് നടക്കുന്ന സമാപന യോഗത്തില്‍ ചലച്ചിത്ര സംവിധായകനായ പി.ടി.കുഞ്ഞുമുഹമ്മദ്, എം.ജി.ശശി, എ.കെ.ചന്ദ്രന്‍കുട്ടി, ജി.പി.രാമചന്ദ്രന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍, രാജേഷ് മേനോന്‍ എന്നിവര്‍ പങ്കെടുക്കും

date