Skip to main content

സുരക്ഷ സ്വയംതൊഴില്‍ പദ്ധതി പ്രഖ്യാപനവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി

2014-15 വര്‍ഷത്തെ മദ്യനയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസ സുരക്ഷ സ്വയംതൊഴില്‍ പദ്ധതി പ്രഖ്യാപനവും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2017-2018 അധ്യയന വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള ലാപ്പ്ടോപ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണ മെഡല്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിതരണം ചെയ്തു. 
നാല് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വായ്പയാണ് സ്വയംതൊഴില്‍ പദ്ധതിയില്‍ നല്‍കുന്നത്. ഇതില്‍ 50,000 രൂപ സബ്സിഡിയായി നല്‍കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ ടി. ദാസന്‍, ആള്‍ കേരള ബാര്‍ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി (സി.ഐ.ടി.യു) ദിബു മംഗലശേരി, ആള്‍ കേരള ബാര്‍ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി (എ.ഐ.ടി.യു.സി) വി.വി. ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരായ ബീനമോള്‍,  പ്രേമന്‍ തടവട്ടത്ത് എന്നിവര്‍ സംസാരിച്ചു. 

date