Skip to main content

ബസ് ഡേ ആചരിച്ചു

പൊതുമേഖല ഗതാഗത സംവിധാനത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് ജനകീയ ട്രാന്‍സ്പോര്‍ട്ട്- ജനപക്ഷ വികസനം എന്ന സ.ന്ദേശത്തോടെ കെ.എസ്ആര്‍.ടി.സിയുടെ 81 മത് വാര്‍ഷികം ആചരിച്ചു. കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നടന്ന പരിപാടി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടെര്‍മിനലില്‍ സ്ഥാപിക്കാനായി കെ.എസ്.ആര്‍.ടി.സി കോര്‍പ്പറേറ്റീവ് സൊസൈറ്റി സ്പോണ്‍സര്‍ ചെയ്ത രണ്ട് എയര്‍കൂളര്‍ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
കെ.എസ്.ആര്‍.ടി.ഇ.എ ജില്ലാ ട്രഷറര്‍ പി. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷണന്‍, സംസ്ഥാന സെക്രട്ടറി വി.എ. ജോജോ, സോണല്‍ മാനേജര്‍ കെ.വി. രാജേന്ദ്രന്‍, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍, കെ.എസ്.ആര്‍.ടി.ഇ.എ ജില്ലാ സെക്രട്ടറി സി.എ. പ്രമോദ് കുമാര്‍, ജില്ലാ പ്രസിഡന്റ് വി. വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് നൂറ് ദിവസത്തെ കര്‍മ്മ പരിപാടിയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഒരു ദിവസത്തെ വരുമാനം ഏഴ് കോടിയിലെത്തിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

date