Skip to main content

ആയിരം ദിനാഘോഷം :  സര്‍ക്കാര്‍ നേട്ടങ്ങള്‍ വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനവുമായി ഐ.ആന്റ് പി.ആര്‍.ഡി

 

    സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും അടങ്ങിയ  ഫോട്ടോ എക്സിബിഷന്‍ കാഴ്ചക്കാര്‍ക്ക് നല്‍കുന്നത് വേറിട്ട അനുഭവം.  ഫോട്ടോ എക്സിബിഷന്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആയിരം ദിനാഘോഷത്തിന്റെ ഉദ്പന്ന പ്രദര്‍ശന വിപണന മേളയുടെ പവലിയന്‍ ആരംഭിക്കുന്നത് പ്രളയാനന്തരം കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളടക്കം  77 ഫോട്ടോകളുമായാണ്. പ്രളയാനന്തരം 6.87 ലക്ഷം പേര്‍ക്ക് അടിയന്തിര സഹായം, പ്രവാസികള്‍ക്ക് സാന്ത്വനം, വനിതാമതില്‍, നിപയെ തോല്‍പ്പിച്ച കേരളം, ഇന്‍ഫോ പാര്‍ക്കുകളുടെ വികസനം, സാംസ്‌കാരിക കേരളത്തിന്റെ കുതിപ്പ് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ തുടങ്ങി സര്‍ക്കാര്‍ ജനകീയമാക്കിയ പദ്ധതികളാണ് ഒറ്റ പവലിയനില്‍ ഒരുക്കിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സഹായങ്ങളും ഫോട്ടോകളില്‍ കാണാം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ സഹായങ്ങള്‍, കായിക മേളയുടെ കുതിപ്പ്, പി.എസ്.സി വഴി നല്‍കിയ നിയമനങ്ങളുടെ കണക്ക് എന്നിവയും ഫോട്ടോകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

date