Skip to main content

ഘോഷയാത്രയില്‍ വേറിട്ട കാഴ്ചയായി കെ.എസ്.ഇ.ബി

 

    പ്രളയനന്തരം ജില്ലയിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ച കെ.എസ്.ഇ.ബിയുടെ പ്ലോട്ട് ഘോഷയാത്രയില്‍ വേറിട്ട കാഴ്ചയായി. 450 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കെ.എസ്.ഇ.ബിയുടെ പ്ലോട്ടില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ലൈന്‍മാന്‍മാര്‍ യൂണിഫോമും ഹെല്‍മെറ്റും ധരിച്ചാണ് ആഘോഷത്തിന്റെ ഭാഗമായത്. പുരപ്പുറ സോളാര്‍ സൗര പദ്ധതി, സുരക്ഷ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ രണ്ട് ഇ-വെഹിക്കിള്‍ തുടങ്ങിയവ പ്ലോട്ടില്‍ അണിനിരത്തി. 

date