മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ 44,37,453 തൊഴില്‍ ദിനങ്ങള്‍ നല്‍കി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2018 -19 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ 84598 കുടുംബങ്ങള്‍ക്ക് 44,37,453 തൊഴില്‍ ദിനങ്ങള്‍ നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയ ലേബര്‍ ബഡ്ജറ്റ് 37 ലക്ഷം തൊഴില്‍ ദിനങ്ങളായിരുന്നു. അതിന്റെ 119 ശതമാനം നേട്ടമാണ് ജില്ല കൈവരിച്ചത്. 2017ണ്‍ - 18 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 8.88 ലക്ഷം അധിക തൊഴില്‍ ദിനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കാന്‍ കഴിഞ്ഞു. എസ്.ടി വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് 14,76,407 തൊഴില്‍ ദിനങ്ങളും എസി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1,17,328, തൊഴില്‍ ദിനങ്ങളും മറ്റുള്ളവര്‍ക്ക് 28,43,718 തൊഴില്‍ ദിനങ്ങളും നല്‍കി. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലായി രജിസ്റ്റര്‍ ചെയ്ത 3.14 ലക്ഷം കുടുംബങ്ങളില്‍ 1.45 ലക്ഷം ആക്ടീവ് തൊഴില്‍ കാര്‍ഡ് ഉടമകളാണ് ജില്ലയിലുള്ളത്. പ്രളയത്തോടനുബന്ധിച്ച് ജില്ലയുടെ തൊഴില്‍ ദിനങ്ങള്‍ 47 ലക്ഷമാക്കി പുതുക്കി നിര്‍ണ്ണയിച്ച് ലഭിച്ചിട്ടുള്ളതും ജില്ലയുടെ മറ്റൊരു നേട്ടമാണ്.
മുന്‍ വര്‍ഷങ്ങളില്‍ ശരാശരി 50 ദിവസം തൊഴില്‍ നല്‍കിയ സ്ഥാനത്ത് ഈ വര്‍ഷം ഫെബ്രുവരി 15 നകം ജില്ലാ ശരാശരി 52.45 തൊഴില്‍ ദിനങ്ങളായി ഉയരുകയും, 12907 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കുകയും ചെയ്തു. അതില്‍ 15 എസ്.ടി. കുടുംബങ്ങള്‍ 200 ദിവസം തൊഴില്‍ പൂര്‍ത്തീകരിച്ചു. 70 ദിവസത്തില്‍ അധികം തൊഴില്‍ നല്‍കിയ 24999 കുടുംബങ്ങള്‍ക്ക് മാര്‍ച്ച് 31 നകം 100 ദിനം തൊഴില്‍ നല്‍കും
ജില്ലയിലെ പ്രളയം ബാധിച്ച ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. അതില്‍ 33 ഗ്രാമപഞ്ചായത്തുകള്‍ക്ക് 50 ദിവസം അധിക തൊഴില്‍ നല്‍കുന്നതിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. കൂടാതെ നിലവില്‍ 74 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരവും ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രളയ ബാധിത മേഖലകളിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ മാര്‍ച്ച് 31 നകം നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയത് നടപ്പിലാക്കി വരുന്നു.
നിലവില്‍ ജില്ലയില്‍ വ്യക്തിഗത ആസ്തികള്‍ സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ജലസേചനം കുളം, കിണര്‍, ആട്ടിന്‍കൂട്, തൊഴുത്ത്, കമ്പോസ്റ്റ് പിറ്റ്, ഭവനനിര്‍മ്മാണം, കിണര്‍ റീചാര്‍ജ്ജിംഗ്, കോഴിക്കൂട് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ജില്ലയില്‍ 44 അങ്കണവാടികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും, കെട്ടിടനിര്‍മ്മാണസാമഗ്രികളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട് 16 യൂനിറ്റുകളും, റോഡുകളുടെ നിര്‍മ്മാണം, സര്‍ക്കാര്‍ സ്‌കൂളുകളുടെ മൈതാനം, ചുറ്റുമതില്‍ നിര്‍മ്മാണം, വനവത്ക്കരണം, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുതോടുകള്‍, കുളങ്ങള്‍ എന്നിവയുടെ പാര്‍ശ്വഭിത്തി സംരക്ഷണം, പൊതു ആസ്തികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പദ്ധതിയിലൂടെ നടപ്പിലാക്കിവരുന്നു.
- Log in to post comments