Skip to main content

ആവാസ് ആപ്' - ജിയോ ടാഗ് ചെയ്യുന്ന സമയ പരിധി മാര്‍ച്ച് 7 വരെ നീട്ടി

പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഭവന നിര്‍മ്മാണ പദ്ധതിയുടെ പട്ടികയിലുള്‍പ്പെടുത്തുന്നതിനായി ആവിഷ്‌ക്കരിച്ച 'ആവാസ് ആപ്' എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ജിയോ ടാഗ് ചെയ്യുന്ന സമയ പരിധി മാര്‍ച്ച് ഏഴു വരെ ദീര്‍ഘിപ്പിച്ചു.
പിഎംഎ.വൈ(ജി)അര്‍ഹത മാനദണ്ഡ പ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി 'ആവാസ് ആപ്' എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ ജിയോ ടാഗ് ചെയ്ത് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് നല്‍കുകയും ഗുണഭോക്തൃ കുടുംബത്തിലെ രണ്ട് പേരുടെ ആധാര്‍ നമ്പര്‍ ഉള്‍പ്പെടെ ആവാസ് സോഫ്റ്റില്‍ അപ്‌ലോഡ് ചെയ്ത് പിഎംഎ.വൈ (ജി) ഭവന നിര്‍മ്മാണ ആനുകൂല്യത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ ഇതിനായുള്ള സര്‍വ്വേ വി.ഇ.ഒ.മാര്‍ നടത്തിവരുന്നു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഗുണഭോക്താക്കളെ 'ആവാസ് പ്ലസ്സ്' അപ്ലിക്കേഷനുപയോഗിച്ച് ജിയോ ടാഗ്ഗ് ചെയ്യുന്നതിനുള്ള മേല്‍നോട്ടം നടത്തുന്നതാണെന്ന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ അറിയിച്ചു.  

 

date