Post Category
നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ ഉറപ്പാക്കാം
കേന്ദ്രസര്‍ക്കാരിന്റെ സ്‌കില്‍ ഡെവലപ്പ്മെന്റ്-എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍, മലപ്പുറം ഡിഡിയുജികെവൈ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന വിവിധ സൗജന്യ കോഴ്സുകളിലേക് മുസ്ലീം, ക്രിസ്ത്യന്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സീറ്റ് ഒഴിവുണ്ട്. ടു ആന്‍ഡ് ത്രീ വീലര്‍ സര്‍വീസിങ് (ആറ് മാസം), ജനറല്‍ ഫുഡ് ആന്‍ഡ് ബീവറെജ് സര്‍വീസ് (ആറ് മാസം), ആയുര്‍വേദ തെറാപിസ്റ്റ് (മൂന്ന് മാസം) കോഴ്സുകളിലാണ് ഒഴിവുള്ളത്. ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള എസ്.എസ.്എല്‍.സി യോഗ്യതയുള്ളവര്‍ ഫെബ്രുവരി 28 നകം നിലമ്പൂര്‍ ജെഎസ്എസ് ഓഫീസില്‍ ഹാജരാകണം. താമസം, പഠനോപകരണം, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും നല്‍കും. ഫോണ്‍ 8075705992, 9746938700
date
- Log in to post comments