Skip to main content

ഖൊഖൊടൂര്‍ണമെന്റ് സംഘടിപ്പിച്ചു

മലപ്പുറം ബിആര്‍സി ഉപജില്ല യു.പി വിഭാഗം കുട്ടികള്‍ക്കായി ഖൊഖൊടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം ടിവി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ വിവിധ സ്‌കൂളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്തു. കെ.ജി റസിയ, അനീസ് ബാബു, മുഹമ്മദലി, എം.എം ഷീബ, എം.ആര്‍ ഐശ്വര്യ, സുനന്ദ ദേവി, വി. കെരാജേഷ്, പി.ലത, അബ്ദുല്‍അസീസ്, മേരിസോണിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പരിപാടിയില്‍ എ.ഇ.ഒ പി. ഹുസൈന്‍ അധ്യക്ഷനായിരുന്നു. ബി.പി.ഒ ടോമി മാത്യൂ, പ്രിന്‍സിപ്പാള്‍ വേണുഗോപാല്‍, കെ.അബ്ദുല്‍ അസീസ് തുടങ്ങിയവര്‍  സംസാരിച്ചു.

 

date