Skip to main content

സ്റ്റാഫ് നഴ്‌സ് ഒഴിവ്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍  സ്റ്റാഫ് നഴ്‌സ് ഒഴിവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങിനോടൊപ്പം ബി.സി.സി.പി.എന്‍ കോഴ്‌സും കേരളാ  നഴ്‌സസ് ആന്റ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് ഒന്നിന് 40 വയസ്സ് കവിയരുത്. പ്രതിമാസ വേതനം 17000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം, വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം, രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 28 നകം വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാ ഫോറത്തിനും ജില്ലാ ഓഫീസുമായോ ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം ഫോണ്‍: 8589995872,8589009377

 

date