ആവേശംതീര്‍ത്ത്‌വിളംബരഘോഷയാത്ര
സംസ്ഥാന സര്‍ക്കാരിന്റെആയിരം ദിനാഘോഷങ്ങള്‍ക്ക്തുടക്കംകുറിച്ച്തിരൂരില്‍ നടത്തിയവിളംബരഘോഷയാത്ര ആവേശംതീര്‍ത്തു. താഴേപാലം സ്റ്റേഡിയത്തിന് സമീപത്ത് നിന്നും തുടങ്ങിയഘോഷയാത്ര നഗരംചുറ്റി പ്രദര്‍ശന മൈതാനത്ത് സമാപിച്ചു. കേരളത്തിന്റെപൈതൃകവുംസംസ്‌കാരവുംവിളിച്ചോതുന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ അണിനിരന്നു. വിവിധ കലാപ്രകടനങ്ങളും നിശ്ചലദൃശ്യങ്ങളും നഗരത്തെ വര്‍ണാഭമാക്കി.
സ്റ്റുഡന്റ്സ് പൊലീസ്‌കേഡറ്റ്, സ്‌കൗട്ട്സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൗര പ്രമുഖര്‍ എന്നിവരോടൊപ്പം നാട്ടുകാരും ഘോഷയാത്രയില്‍ അണിനിരന്നു. ഒപ്പന, തിരുവാതിര, മാര്‍ഗംകളി തുടങ്ങിയ കലാപ്രകടനങ്ങള്‍ ഘോഷയാത്രയുടെ മാറ്റ്കൂട്ടി. മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ തനത് കായികാഭ്യാസമായ കളരിപ്പയറ്റും റോളര്‍സ്‌കേറ്റിങ്ങും ഘോഷയാത്രയെ ആകര്‍ഷകമാറ്റി.
തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ബാവഹാജി, ആര്‍ഡിഒവിമെഹറലി, കിന്‍ഫ്ര ഡയറക്ടര്‍ ഇ ജയന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
- Log in to post comments