Skip to main content

ഷെല്‍ട്ടര്‍ ഹബ്ബുകള്‍ സൗജന്യ സേവനം നല്‍കുന്നു

 

പ്രളയബാധിത മേഖലയില്‍ പുനര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വീട് പണിയുമായി ബന്ധപ്പെട്ട് സൗജന്യ സേവനങ്ങള്‍ നല്‍കുവാന്‍ ജില്ലയില്‍  നാല് ഷെല്‍ട്ടര്‍ ഹബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. വീട് പണിയുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശം, മണ്ണിടിച്ചില്‍ പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍ മേഖലയിലും  പണിയുന്ന വീടുകള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍, മറ്റിതര സുരക്ഷാ ക്രമീകരണങ്ങള്‍, വൈകല്യ സൗഹൃദ ഭവനങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലയിലാണ് ഷെല്‍ട്ടര്‍ ഹബ്ബുകള്‍ സൗജന്യ സേവനങ്ങള്‍ നല്‍കുന്നത്. 

ജില്ലയില്‍ നാല് ഷെല്‍ട്ടര്‍ ഹബ്ബുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ചെറുതോണി, അടിമാലി, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഷെല്‍ട്ടര്‍ ഹബ്ബുകള്‍ ഉള്ളത്. നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനം , ദുരന്തത്തെ അതിജീവിക്കുന്ന വീടുകളുടെ മോഡലുകളുടെ വിവിധ ചിത്രങ്ങള്‍ തുടങ്ങിയവ ഷെല്‍ട്ടര്‍ ഹബ്ബുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വീടുകള്‍ പണിയുന്നവര്‍ക്കും  പണിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും ഈ സേവനം ലഭ്യമാണ്. ഫോണ്‍- ചെറുതോണി -8714343445, കട്ടപ്പന- 8547371767, മൂന്നാര്‍- 7012114899, അടിമാലി- 8547924029. ഷെല്‍ട്ടര്‍ ഹബ്ബുകളില്‍ സാമൂഹിക പ്രവര്‍ത്തകനും ഹബ്ബ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയറുമാണ് ഉള്ളത്. ഇവരുടെ സൗജന്യസേവനം ഷെല്‍ട്ടര്‍ ഹബ്ബിലും ഓണ്‍ലൈന്‍ സൈറ്റായും ലഭിക്കും. ഐക്യരാഷ്ട്ര വികസന വിഭാഗവും ഹാബിറ്റാറ്റ് ടെക്‌നോളജീസും സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെയാണ് ദുരന്ത മേഖലകളില്‍ ഇത്തരം ഷെല്‍ട്ടര്‍ ഹബ്ബുകള്‍ സജ്ജമാക്കിയിട്ടുള്ളത്. 

date