Skip to main content

ഏകദിനശില്‍പ്പശാല സംഘടിപ്പിച്ചു

സര്‍ക്കാരിന്റെ ആയിരം ദിന പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ വ്യവസായ രംഗത്ത് നടപ്പിലാക്കുന്ന 'കെ-സ്വിഫ്റ്റ്' എന്ന ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനത്തെക്കുറിച്ചും കേരള വ്യവസായ പ്രൊമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍ ആക്ട് 2018 നെ കുറിച്ചും ശില്‍പ്പശാല സംഘടിപ്പിച്ചു. ഏറനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കെണ്ടോട്ടി താലൂക്കുകളിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാര്‍, പ്രസിഡന്റ്,ചെയര്‍മാന്‍ എന്നിവര്‍ക്കും, വ്യവസായ അനുബന്ധ രംഗത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍ക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം അവിയല്‍ ഹോട്ടലില്‍ വെച്ച് നടന്ന പരിപാടി ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍  ടി. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു.  ആര്‍. രമ, മാനേജര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വ്യവസായ ഓഫീസര്‍  അബ്ദുള്‍ ലത്തീഫ്, കാളികാവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ . ശ്രീരാജ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

 

date