കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് മുച്ചക്ര വാഹനം വിതരണം ചെയ്തു
ഭിന്നശേഷിക്കാര്‍ക്ക് സഹായമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മുച്ചക്ര വാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി ഗുണഭോക്താവിന് താക്കോല്‍ കൈമാറി കൊണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഭിന്നശേഷികാര്‍ക്ക് പരസഹായമില്ലാതെ സഞ്ചരിക്കാനും അതിലൂടെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്താനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് 30 മുച്ചക്ര വാഹനങ്ങളാണ് വാങ്ങി നല്‍കുന്നത്. ആദ്യഘട്ടമായി ലേണേഴ്‌സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിധ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച ഏഴ് ഗുണഭോക്താക്കള്‍ക്കാണ് മുചക്ര വാഹനം വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജേന്ദ്രന്‍ മാരിയില്‍, കുട്ടിയമ്മ സെബാസ്റ്റ്യന്‍, സന്ധ്യ രാജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കാഞ്ചിയാര്‍ രാജന്‍, രാജേഷ് കുഞ്ഞുമോന്‍, ആശ ആന്റണി, അമ്പിളി വി.ജി, ജോസ്‌ന ജോബിന്‍, ബിഡിഒ ധനേഷ് ബി, സി ഡി പി ഒ ഷൈനി ഐസക് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments