Skip to main content

സംസ്ഥാന ബഡ്‌സ് ഫെസ്റ്റില്‍ മൂന്നാം സ്ഥാനം നേടി ഇടുക്കി 

 

 

തൃശ്ശൂര്‍ മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന ബഡ്‌സ് സംസ്ഥാന കലോല്‍സവത്തില്‍ മൂന്നാം സ്ഥാനം നേടി് ഇടുക്കി ടീം. നാടോടി നൃത്തം, സംഘനൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനം ആക്ഷന്‍ സോംഗില്‍ മൂന്നാം സ്ഥാനം എന്നിവയാണ് ടീമിന് വിജയം നേടി കൊടുത്തത്. ജില്ലാതല മല്‍സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ കുട്ടികളാണ് സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുത്തത്. കുമളി പ്രിയദര്‍ശിനി ബഡ്‌സ് സ്‌ക്കൂളിലെ കുട്ടികളാണ് ഇടുക്കിയെ പ്രതിനിധീകരിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ  കലാവാസനകളെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയാണ് ജില്ലാമിഷന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ബഡ്‌സ് കലോല്‍സവങ്ങള്‍ സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ല ഒന്നാം സ്ഥാനവും തിരുവനന്തപുരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

ബഡ്‌സ് ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീനും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാറും നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ എം.എല്‍.എ. അഡ്വക്കേറ്റ് കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു

date