ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഒഴിവ്
ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ കീഴില്‍ നല്ല നടപ്പിന് നിരീക്ഷണത്തിലുളളവര്‍, വിചാരണ തടവുകാര്‍ , മുന്‍ തടവുകാര്‍, തുടങ്ങിയവര്‍ക്ക് സാമൂഹിക മാനസിക സഹായങ്ങളും ഇതര പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് വോളണ്ടറി സോഷ്യല്‍ വര്‍ക്കര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. സാമൂഹികമേഖലയില്‍ പ്രവര്‍ത്തി പരിചയമുളളവര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ എന്നിവരെയും പരഗണിക്കും. കൂടാതെ വിവിധ എന്‍.ജി.ഒ.കള്‍ക്കും അപേക്ഷ നല്‍കാം. മിനിമം യോഗ്യത ഡിഗ്രി ആയിരിക്കും. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും വോളണ്ടറി സര്‍വ്വീസ് മാത്രമായിരിക്കും. ഒരു താലൂക്കില്‍ പരമാവധി 2 പേരെ ഉള്‍പ്പെടുത്തും. താല്‍പര്യമുളളവര്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍ , തൊടുപുഴ, ഇടുക്കി- 685584എന്ന വിലാസത്തില്‍ വെളളപേപ്പറില്‍ ഫെബ്രുവരി 28 നു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04862 220126.
- Log in to post comments