Skip to main content

ഐ.റ്റി മേഖലയില്‍ ഒഴിവ്

 

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ 2018-19 പദ്ധതിയുടെ ഭാഗമായി  പ്ലാന്‍ പദ്ധതി രൂപീകരണം, വിശകലനം അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുന്നതിനായി കരാര്‍ വ്യവസ്ഥയില്‍ ഐ.റ്റി വിദഗ്ധന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തി നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.റ്റി വിദഗ്ധന്‍ തസ്തികക്ക് ബി.ടെക്/ ഡിപ്ലോമ ഇന്‍ ഐ.റ്റി/  കമ്പ്യൂട്ടര്‍ സയന്‍സും ( രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം) (ശമ്പളം 20,000 രൂപ) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികക്ക് ഡി.സി.എ( മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, ഡാറ്റാ എന്‍ട്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് (ശമ്പളം 15,000 രൂപ) യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 28ന് രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസില്‍ അപേക്ഷയും അസ്സല്‍ രേഖകളും അറ്റസ്റ്റ് ചെയ്ത കോപ്പികളും സഹിതം ഹാജരാകണം.

date