Skip to main content

ഗേജിംഗ് സ്റ്റേഷനുകളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കോട്ടയം ഹൈഡ്രോളജി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ 

ഓഫീസിന്റെ പരിധിയില്‍പ്പെട്ട ഗേജിംഗ് സ്റ്റേഷനുകളില്‍ നിന്നും അളവുകളും കണക്കുകളും എടുക്കുവാനും അതിനായി കൊടുത്തിട്ടുള്ള രജിസ്റ്ററുകളില്‍ കൃത്യമായി അളവുകള്‍ തല്‍ക്ഷണം രേഖപ്പെടുത്തുവാനും സ്റ്റേഷന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുവാനും  അറിയിപ്പുണ്ടാകുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി 2020 മാര്‍ച്ച് മാസം 31 വരെയുള്ള നിശ്ചിത കാലയളവിലേക്ക് നിശ്ചിതഫോറത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഫാറങ്ങള്‍ കോട്ടയം ഹൈഡ്രോളജി ഓഫീസില്‍ നിന്നും ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ട് വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും 

മുദ്രവച്ച ക്വട്ടേഷനുകള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹൈഡ്രോളജി സബ് ഡിവിഷന്‍, മുട്ടമ്പലം പി.ഓ. കോട്ടയം എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 2.30-ന് തുറക്കുന്നതും ആണ്. വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹൈഡ്രോളജി സബ് ഡിവിഷന്‍, മുട്ടമ്പലം പി.ഓ. കോട്ടയം - 4 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

date