Skip to main content

1000 ദിനാഘോഷം:  പ്രദര്‍ശന വിപണനമേളയ്ക്ക് ഇന്ന് (21.2.19) തുടക്കം

 

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണനമേള ഇന്ന് തുടങ്ങും. ഇടുക്കി ഐഡിഎ ഗ്രൗണ്ടണ്‍ില്‍ നടക്കുന്ന മേള വൈകിട്ട് അഞ്ച് മണിക്ക് വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ഇടുക്കി വോളിബോള്‍ അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.  ചടങ്ങില്‍ മുന്‍കാല വോളിബോള്‍ കളിക്കാരെ ആദരിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.  ഇടുക്കി ജില്ലയുടെ കാര്‍ഷിക, കാര്‍ഷികാനുബന്ധ  മേഖലകള്‍, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ വന്‍ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 5000 കോടി രൂപയുടെ ഇടുക്കി പുനര്‍ജനി പാക്കേജ് സംബന്ധിച്ച് ഫെബ്രുവരി 21ന് ഉച്ചതിരിഞ്ഞ് മൂന്നിന് സെമിനാര്‍ നടക്കും. സെമിനാറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ പ്രൊഫ.ആര്‍. രാമകുമാര്‍ വിഷയാവതരണം നടത്തും. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, കാര്‍ഷിക സാമൂഹിക മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യ സെമിനാര്‍, ഹരിതകേരളം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ജില്ലയുടെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടക്കും. പ്രദര്‍ശന വിപണനമേള നടക്കുന്ന ഐ.ഡി.എ ഗ്രൗണ്‍ില്‍ എല്ലാ ദിവസവും  വൈകിട്ട് കലാപരിപാടികളും അരങ്ങേറും. പ്രദര്‍ശന വിപണനമേള ഫെബ്രുവരി 27ന് സമാപിക്കും

date