Skip to main content

ഇടുക്കി പാക്കേജ്: സെമിനാര്‍ ഇന്ന്

 

 

ഇടുക്കി ജില്ലയുടെ സമഗ്ര മേഖലയുടെയും പുരോഗതി ലക്ഷ്യമാക്കി നിയമസഭയില്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് സംബന്ധിച്ച് ജില്ലാതല സെമിനാര്‍ ഇന്ന് (21) ഉച്ചതിരിഞ്ഞ് 3ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്‍ിലെ മന്ത്രിസഭ 1000 ദിനാഘോഷത്തിന്റെ വേദിയില്‍ നടക്കും. സെമിനാറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ പ്രൊഫ. ആര്‍.രാമകുമാര്‍ വിഷയാവതരണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് ഊന്നല്‍ നല്‍കുന്നതും വിനോദസഞ്ചാരം, അടിസ്ഥാന മേഖലാ വികസനം, തോട്ടം മേഖലയുടെ പുനരുദ്ധാരണം, കാര്‍ഷിക അനുബന്ധ മേഖലകളിലെ വിവിധ പദ്ധതികള്‍ തുടങ്ങിയവ സംബന്ധിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്യും.   

date