Post Category
പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വായ്പാ പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന് (21)
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വനിതാശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്‍് നടപ്പിലാക്കുന്ന നവീന വായ്പാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം, 21ന് വൈകിട്ട് നാല് മണിക്ക് ഇടുക്കി ഐ.ഡി.എ ഗ്രൗണ്‍ില്‍ ചേരുന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും. കുടുംബശ്രീ വായ്പ, കൃഷി വായ്പ, ഭവന നിര്‍മ്മാണ വായ്പ, ഭവന പുനരുദ്ധാരണ വായ്പ, പ്രവാസി പുനരധിവാസ വായ്പ, സബ്‌സിഡിയോടുകൂടിയ വിദേശ തൊഴില്‍ വായ്പ തുടങ്ങിയ വായ്പാ പദ്ധതികളാണ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. ചടങ്ങില്‍ കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ നിന്നും വിവിധ വായ്പ പദ്ധതിയിന്‍ കീഴില്‍ വായ്പ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വായ്പ വിതരണവും മന്ത്രി നിര്‍ഹിക്കും
date
- Log in to post comments