Skip to main content
ആയിരംദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാംസ്‌കാരികറാലിയില്‍ നിന്ന്

ആയിരം ദിനാഘോഷം:ജനശ്രദ്ധ നേടി സാംസ്‌കാരിക റാലി

 

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക റാലി ജനപങ്കാളിത്തവും വ്യത്യസ്ഥതയും കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു.  വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സാംസ്‌കാരിക റാലിക്ക്  കഥകളി ദൃശ്യം, പുലികളി, വനിതകളുടെ പഞ്ചാരിമേളം തുടങ്ങിയവ മികവേകി. ലിംഗസമത്വവും അനാചാരങ്ങള്‍ക്കെതിരെ പോരാടി രക്തസാക്ഷിയായ നങ്ങേലിയുടെ കഥ ദൃശ്യാവിഷ്‌കരിച്ച് 'നങ്ങേലി മുതല്‍ ഞങ്ങള്‍ വരെ' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന കുടുംബശ്രീയുടെ ഫ്‌ലോട്ട് അനാചാരങ്ങള്‍ക്കെതിരെയും ലിംഗസമത്വത്തിന്റെ ആവശ്യകതയും വിളിച്ചറിയിക്കുന്നതായിരുന്നു.

 

സാംസ്‌കാരിക റാലിയുടെ മുന്‍നിരയില്‍ ജനപ്രതിനിധികള്‍, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ സി.വി വര്‍ഗീസ്,  

 ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജലജ ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ്. സുരേഷ്, കെ.എം. ജലാലുദ്ദീന്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അനില്‍ കൂവപ്ലാക്കല്‍, സണ്ണി ഇല്ലിക്കല്‍, സി.എം.അസീസ്, എല്‍സി ജോണി, പി.കെ.ജയന്‍ പിള്ള,

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി സന്തോഷ്, ഡി റ്റി പി സി സെക്രട്ടറി ജയന്‍ പി വിജയന്‍ ,

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍,

സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു. വാഴത്തോപ്പ് കവലയില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി ചെറുതോണി ടൗണിലെ ഉദ്ഘാടന നഗരിയില്‍ സമാപിച്ചു. 

 കുടുംബശ്രീ വനിതകള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ സാംസ്‌കാരിക റാലിയില്‍ പങ്കാളികളായി.

date