Skip to main content
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ചെറുതോണിയില്‍ കുടിയേറ്റ സ്മാരക മ്യൂസിയത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം.എം മണി നിര്‍വ്വഹിക്കുന്നു.

കുടിയേറ്റ സ്മാരക മ്യൂസിയ ശിലാസ്ഥാപന കര്‍മ്മം മന്ത്രി എം.എം മണി നിര്‍വഹിച്ചു.

 

 

 

മലയോര കര്‍ഷകന്റെ ആത്മാഭിമാനമുണര്‍ത്തുന്ന കുടിയേറ്റ സ്മാരക മ്യൂസിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ ജില്ലാതല ഉദ്ഘാടന വേദിയില്‍ മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു.

ഇടുക്കി ആര്‍ച്ച് ഡാമിന് സമീപമാണ് ജില്ലയിലെ കര്‍ഷക കുടിയേറ്റത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന സ്മാരകം നിര്‍മ്മിക്കുന്നത്. മൂന്നു കോടി രൂപയാണ്

പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ കര്‍ഷകന്റെ പ്രതിമയോടു കൂടിയ മ്യൂസിയം, ത്രിഡി തീയേറ്റര്‍, നടപ്പാതകള്‍, കഫറ്റേരിയ,   ടോയ്‌ലറ്റ് ബ്ലോക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ കുടിയേറ്റ ലക്ഷ്യമിടുന്നുസമരചരിത്രത്തിന്റെയും സമരം നയിച്ച എ.കെ.ഗോപാലന്‍, ഫാദര്‍ വടക്കന്‍, പട്ടം താണുപിള്ള, വി.എസ്. നടരാജപിള്ള, കെ.റ്റി.ജോര്‍ജ് തുടങ്ങിയ നേതാക്കളുടെ പ്രതിമ സ്ഥാപിക്കുവാനും പദ്ധതി  ലക്ഷ്യമിടുന്നു.

date