Skip to main content

കോളേജ് അധ്യാപകർക്ക് പൊതുസ്ഥലംമാറ്റത്തിന് 28 വരെ അപേക്ഷിക്കാം

 

ഗവൺമെന്റ് ആർട്‌സ് & സയൻസ് കോളേജ്, ട്രെയിനിംഗ് കോളേജ്, മ്യൂസിക് കോളേജ്, സംസ്‌കൃത കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് എന്നിവിടങ്ങളിലെ അധ്യാപകരിൽ നിന്നും ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ്, പോളിടെക്‌നിക് കോളേജ്, മെഡിക്കൽ കോളേജ്, ആയൂർവേദ കോളേജ്, ലോ കോളേജ് എന്നിവയിൽ ജോലി ചെയ്യുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ അധ്യാപകരിൽ നിന്നും 2019-20 അക്കാദമിക് വർഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സർക്കുലർ നമ്പർ എ1/63490/19/കോ.വി.വ, തീയതി 08.02.2019 ലെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടുള്ളതാകണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  ഫെബ്രുവരി 28. വിശദാംശങ്ങൾക്ക്: www.collegiateedu.gov.in  സന്ദർശിക്കുക.

പി.എൻ.എക്സ്. 645/19

date