അലാമിപ്പള്ളിയില്‍ 275.52 കോടി രൂപയുടെ 20 പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ വേദിയില്‍ ജില്ലയിലെ 20 വികസന പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. 275.52 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. അലാമിപ്പള്ളി ബസ് സ്റ്റാന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് 11 മണിക്ക് നടക്കുന്ന വിപുലമായ ചടങ്ങില്‍ മന്ത്രിമാരായ ജി സുധാകരന്‍, ഇ ചന്ദ്രശേഖരന്‍ ,പി കരുണാകരന്‍ എം പി, എം എല്‍ എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, വിവിധ നഗരസഭ അധ്യക്ഷന്‍മാര്‍,ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും
മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വികസന പദ്ധതികള്‍:
പുനരുദ്ധരിച്ച കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് (133 കോടി രൂപ)
കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ റോഡ് നിര്‍മ്മാണോദ്ഘടാനം (1.35 കോടി രൂപ)
മാവില കടപ്പുറം ഹൗസ്‌ബോട്ട് ജെട്ടി നിര്‍മ്മാണോദ്ഘാടനം (3.27 കോടി)
കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ (8 കോടി)
കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്റ് (9.60 കോടി)
വാഴുന്നോറടി, പൂടം കല്ലടുക്കം ജലവിതരണ പദ്ധതി, തീരദേശ കുടിവെള്ള പദ്ധതി (5 കോടി)
മാലിന്യമുക്ത കാഞ്ഞങ്ങാട് നഗരസഭ സീറോ വേസ്റ്റ് പദ്ധതി (12 ലക്ഷം)
അലാമിപ്പള്ളി ഷീ ലോഡ്ജ് (40 ലക്ഷം)
ട്രീറ്റ്‌മെന്റ് പ്ലാന്റോട് കൂടിയ നവീകരിച്ച കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് (34 ലക്ഷം)
കാറഡുക്ക ബഡ്‌സ് സ്‌കൂള്‍ (1.55 കോടി)
മദക്ക ബെള്ളൂര്‍ ബഡ്‌സ് സ്‌കൂള്‍ (1.51 കോടി)
കുംബഡാജെ ബഡ്‌സ് സ്‌കൂള്‍ (1.66 കോടി)
മുളിയാര്‍ ബഡ്‌സ് സ്‌കൂള്‍ (1.34 കോടി)
കയ്യൂര്‍-ചീമേനി ബഡ്‌സ് സ്‌കൂള്‍ (1.84 കോടി)
വില്ലേജ് ഓഫീസ് 100 ശതമാനം ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം
ഐ എ വൈ/ പി എം എ വൈ /ലൈഫ് ഭവനം 150 വീടുകളുടെ താക്കോല്‍ ദാനം (2.15 കോടി)
കിഫ്ബി വഴി ഭരണാനുമതി ലഭിച്ച 65 സ്‌കൂളുകളുടെ പൊതുപ്രഖ്യാപനം (96 കോടി)
ഹൊസ്ദുര്‍ഗ് കൈറ്റ്‌സ് വികസനം പ്രഖ്യാപനം (98.74 ലക്ഷം)
വലിയപറമ്പ് മാടക്കാല്‍ ഹൗസ്‌ബോട്ട് ജെട്ടി (98 ലക്ഷം)
കാസര്‍കോട് വികസന പാക്കേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം (6 കോടി)
- Log in to post comments