Skip to main content
 പടക്കാട് ബേക്കല്‍ ക്ലബില്‍ സംഘടിപ്പിച്ച  ജില്ലാതല നിക്ഷേപ സംഗമത്തില്‍   മടിക്കൈ ഗ്രാമപഞ്ചായത്തിലെ 99 ഏക്കര്‍ റവന്യൂ ഭൂമിയുടെ രേഖ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യാവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് കൈമാറുന്നു

നിക്ഷേപക സംഗമത്തില്‍ 99 ഏക്കര്‍ ഭൂമി വ്യവസായ പാര്‍ക്കിന് കൈമാറി

സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമവും മടിക്കൈ ഗ്രാമ പഞ്ചായത്തിലെ 99 ഏക്കര്‍ റവന്യൂ ഭൂമിയുടെ രേഖ വ്യവസായ പാര്‍ക്കിനായി  കൈമാറുന്ന ചടങ്ങും  വ്യവസായികള്‍ക്കുള്ള ആനുകുല്യ വിതരണവും വ്യവസായ-വാണിജ്യ, കായിക യുവജനക്ഷേമ വകപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.   പടന്നക്കാട് ബേക്കല്‍ ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. 

ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി , നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ പി. ജയരാജന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എന്‍ സുലൈഖ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍,കെ എസ് എസ് ഐ എ പ്രസിഡന്റ് സി ബിന്ദു, കെ.ജെ ഇമ്മാനുവല്‍  എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍  റവന്യൂ വകുപ്പിന്റെ മടിക്കൈയിലെ 99 ഏക്കര്‍ ഭൂമി  വ്യവസായ വകുപ്പിന് കൈമാറുന്നതിന്റെ രേഖ മന്ത്രി ഇ ചന്ദ്രശേഖരനില്‍ നിന്ന് മന്ത്രി ഇ പി ജയരാജന്‍ ഏറ്റുവാങ്ങി. ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍  സംരംഭകത്വ സഹായ പദ്ധതി വഴി വ്യവസായികള്‍ക്കുള്ള ആനുകൂല്യ വിതരണം മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ് അജിത്ത് നന്ദിയും പറഞ്ഞു. കേന്ദ്ര- സംസ്ഥാന വ്യവസായ പ്രോത്സാഹന പദ്ധതികളും  സേവനങ്ങളും, ബാങ്കിങ്ങ് വ്യവസ്ഥകളും നടപടിക്രമങ്ങളും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു.

 

 

 

 

date