കോട്ടയ്ക്കകത്തെ പൈതൃകമറിയാം ട്രിവാൻഡ്രം ഹെറിറ്റേജ് വോക്കിലൂടെ
ചരിത്രമേറെ പറയാനുള്ള തിരുവനന്തപുരം കോട്ടയ്ക്കകത്തുള്ള ചരിത്ര പൈതൃക നിർമ്മിതികളുടെ വിശദാംശങ്ങളറിയാൻ ട്രിവാൻഡ്രം ഹെറിറ്റേജ് വോക്ക് (Trivandrum Heritage Walk) മൊബൈൽ ആപ്ലിക്കേഷനു പുരാവസ്തു പുരാരേഖ വകുപ്പ് തുടക്കം കുറിച്ചു. ആപ്പിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. കോട്ടയ്ക്കുള്ളിലെ മുപ്പതോളം സ്ഥാപനങ്ങളും സ്മാരകങ്ങളും ക്ഷേത്രങ്ങളുമടക്കം അവയുടെ ചരിത്രവും ബന്ധപ്പെട്ട കഥകളും ഉൾപ്പെടെ മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോകൾ ആപ്പിൽ ലഭ്യമാണ്. സഞ്ചരിക്കേണ്ട മാർഗ്ഗം രേഖപ്പെടുത്തിയ ഡിജിറ്റൽ ഭൂപടം സ്മാർട്ട്ഫോണിൽ ലഭ്യമാകും. ഓരോ സ്ഥലത്ത് എത്തുമ്പോഴും അതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിക്കുകയും ബന്ധപ്പെട്ട വീഡിയോ ചിത്രങ്ങൾ ഫോണിൽ ലഭ്യമാകുകയും ചെയ്യും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ വിവരണം ലഭ്യമാകും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പരിശീലനം ലഭിച്ച ഗൈഡുമാരുടെ അഭാവം പരിഹരിക്കാൻ ഈ ആപ്പ് വഴി കഴിയും. ഗൈഡുമാർക്ക് പോലും നല്ലൊരു വഴികാട്ടിയാകാൻ ഈ സംരംഭത്തിനു കഴിയും.
പി.എൻ.എക്സ്. 658/19
- Log in to post comments