Skip to main content

സ്‌കോളര്‍ഷിപ്പും ക്യാഷ്‌ അവാര്‍ഡ്‌ വിതരണവും സംസ്ഥാനതല ഉദ്‌ഘാടനം 25 ന്‌ 

കളള്‌ വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ തൊഴിലാളികളുടെ മക്കള്‍ക്കുളള സ്വര്‍ണ്ണമെഡല്‍, സ്‌കോളര്‍ഷിപ്പ്‌, ലാപ്‌ടോപ്പ്‌, ക്യാഷ്‌ അവാര്‍ഡ്‌ എന്നിവയുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഫെബ്രുവരി 25 രാവിലെ 10.30 ന്‌ കേരള സാഹിത്യ അക്കാദമി ഹാളില്‍ തൊഴില്‍-എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍ നിര്‍വഹിക്കും. ജില്ലാതല സ്‌കോളര്‍ഷിപ്പ്‌ വിതരണം കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ നിര്‍വഹിക്കും. ഉന്നതവിജയം നേടിയവര്‍ക്കുളള ക്യാഷ്‌ അവാര്‍ഡ്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍ വിതരണം ചെയ്യും. ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ കെ എം സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും. സി എന്‍ ജയദേവന്‍ എംപി, മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ തുടങ്ങിയവര്‍ ആശംസ നേരും. ചീഫ്‌ വെല്‍ഫെയര്‍ ഫണ്ട്‌ ഇന്‍സ്‌പെക്‌ടര്‍ വി ദേവരാജന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ സി കെ ചന്ദ്രന്‍ സ്വാഗതവും വെല്‍ഫെയര്‍ ഫണ്ട്‌ ഇന്‍സ്‌പെക്‌ടര്‍ ഇ എ ജോയ്‌ നന്ദിയും പറയും.

date