Post Category
റിലേറ്റഡ് ഇന്‍സ്‌ട്രക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
വ്യവസായ പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവീകരിച്ച റിലേറ്റഡ് ഇന്‍സ്‌ട്രക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ജില്ലാ കളക്‌ടറേറ്റില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. പാട്ടുരായ്‌ക്കലില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസാണ് കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായത്തോടെ അപ്രന്റീസ് പരിശീലനം നല്‍കുന്ന വ്യവസായ പരിശീലന വകുപ്പിന്റെ ജില്ലയിലെ സ്ഥാപനമാണിത്. യോഗത്തില്‍ അസിസ്‌റ്റന്റ് കളക്ടര്‍ പ്രേം കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ട്രെയിനിങ് ഓഫീസര്‍ ജീന ചിത്ര, എ.വി. പ്രദീപ് കുമാര്‍, ഇന്‍ഡസ്‌ട്രിയല്‍ മാനേജര്‍ സുരേന്ദ്രന്‍, വി. വി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments