Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 14  - 1000 ദിനങ്ങള്‍  - ആയിരം ദിനാഘോഷം : മാലിന്യരഹിത തൃശൂരിനു  വേണ്ടി പ്രതിജ്ഞാബദ്ധം

മാലിന്യരഹിത തൃശൂരിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ വിവിധയിടങ്ങളില്‍ ജൈവ അജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സ്ഥാപിച്ചു. ചേര്‍പ്പ്‌ ബ്ലോക്കിലെ ആര്‍ ആര്‍ എച്ച്‌ തളിക്കുളം പഞ്ചായത്തിലെ കെ ആര്‍ എഫ്‌, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ആര്‍ ആര്‍ ചൊവ്വന്നൂര്‍ ബ്ലോക്കിലെ ആര്‍ ആര്‍ എഫ്‌, വലപ്പാട്‌ ഗ്രാമപഞ്ചായത്ത്‌ എം സി എഫ്‌, വെങ്കിടങ്ങ്‌ ഗ്രാമപഞ്ചായത്ത്‌ എം സി എച്ച്‌, മുല്ലശ്ശേരി ഗ്രാമപഞ്ചാത്ത്‌ എം സി എഫ്‌, പറപ്പൂക്കര പഞ്ചായത്ത്‌ എം സി എഫ്‌, മുരിയാട്‌ ഗ്രാമപഞ്ചായത്ത്‌ എം സി എഫ്‌, പെരിഞ്ഞനം പഞ്ചായത്ത്‌ ഗോബര്‍ദ്ധന്‍ പദ്ധതി എന്നിവ മാലിന്യ രഹിത തൃശൂരിന്റെ ഭാഗമായി സര്‍ക്കാരിന്റെ ആയിരം ദിവസങ്ങള്‍ക്കുളളില്‍ നിര്‍മ്മിച്ച്‌ നാടിന്‌ സമര്‍പ്പിച്ചു. ജില്ലയില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഖരമാലിന്യം കൈമാറ്റം ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ എം സി എഫ്‌ സംവിധാനം, വാര്‍ഡുകളില്‍ നിന്ന്‌ ഓരോ ആളുകളെ ഉള്‍ക്കൊളളിച്ച്‌ ഹരിത കര്‍മ്മസേനയും സജ്ജമാക്കി. ആര്‍ ആര്‍ എഫില്‍ എത്തിക്കുന്ന പ്ലാസ്റ്റിക്‌ ഉള്‍പ്പെടെയുളള ഖരമാലിന്യങ്ങള്‍ ഷ്രെഡ്ഡിങ്‌ ചെയ്‌ത്‌ ക്ലീന്‍ കേരള കമ്പനിക്ക്‌ കൈമാറി തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ സാമ്പത്തിക വരുമാനവും സാധ്യമാകുന്നു. ജില്ലയില്‍ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ജനപങ്കാളിത്തതോടുകൂടി പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിക്കുകയും വേസ്റ്റ്‌ ഡബിങ്‌ കേന്ദ്രങ്ങള്‍ ശൂചീകരിച്ച്‌ പുന്തോട്ടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. ഉപയോഗശൂന്യമായ പ്രവര്‍ത്തനക്ഷമമായ വസ്‌തുക്കള്‍ ഉടമസ്ഥരില്‍ നിന്നും ശേഖരിച്ച്‌ ആവശ്യകാര്‍ക്ക്‌ സൗജന്യമായി വിതരണം ചെയ്യുന്ന സ്യൂപ്പ്‌ ഷോപ്പുകള്‍ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നടത്തി. ശുചിത്വ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ റാലി, ഫ്‌ളാഷ്‌ മോബ്‌, തെരുവ്‌ നാടകം, സ്‌ട്രീറ്റ്‌ പെയിന്റിങ്‌ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. കൂടാതെ പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍, ഉത്സവം, റംസാന്‍ തുടങ്ങി എല്ലാ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി അതു വഴി മാലിന്യം ഉണ്ടാക്കാന്‍ ഉളള സാഹചര്യം കുറച്ചു. വിവിധ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച്‌ ജൈവമാലിന്യ ഉപാധികള്‍ വീടുകളില്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

date