Skip to main content

ഹോമിയോ മെഡിക്കൽ കോളേജിൽ കരാർ അധ്യാപക നിയമനം

 

തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്‌സിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് അധ്യാപകരെ നിയമിക്കുന്നു.  അഞ്ച് ഒഴിവുകളുണ്ട്.  മാർച്ച് രണ്ടിന് 11ന് പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസറുടെ ചേമ്പറിൽ അഭിമുഖം നടക്കും.  അംഗീകൃത സർവകലാശാലയുടെ ബി.എച്ച്.എം.എസ് ബിരുദവും മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത.  എം.ഡി (ഹോമിയോ) ബിരുദം അഭിലഷണീയം.  മണിക്കൂറിന് 500 രൂപ നിരക്കിന് ഒരു മാസം പരമാവധി 18,000 രൂപ ശമ്പളം ലഭിക്കും.  ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.  

പി.എൻ.എക്സ്. 659/19

date