Post Category
പാറാട് വിസിബി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാറാട് നിർമ്മിക്കുന്ന വിസിബിയുടെ പ്രവൃത്തി ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിസിബി നിർമ്മിക്കുന്നത്. 57 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.
ജെയിംസ് മാത്യു എം എൽ എ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി കെ ശ്യാമള ടീച്ചർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ വി നാരായണൻ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജാനകി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ പി രാജീവൻ, തളിപ്പറമ്പ് നഗരസഭ കൗൺസിലർ കെ നിമിഷ, സംഘാടക സമിതി ചെയർമാൻ കെ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments