വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരും നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനും (എന്‍.ടി.ടി.എഫ്) സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ത്രൂഹോള്‍ അസംബ്ലി ഓപ്പറേറ്റര്‍, മള്‍ട്ടിസ്‌കില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, കണ്‍വെന്‍ഷണല്‍ ടര്‍ണിംഗ് ആന്റ് സി.എന്‍.സി വെര്‍ട്ടിക്കല്‍ മെഷിനിങ്, കണ്‍വെന്‍ഷണല്‍ മല്ലിങ് ആന്റ് സി.എന്‍.സി ഓപ്പറേറ്റര്‍ ഫിറ്റര്‍ മെക്കാനിക്കല്‍ അസംബ്ലി ആന്റ് ഫാബ്രിക്കേഷന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ മുഴുവന്‍ പരിശീലന ചെലവും സര്‍ക്കാര്‍ വഹിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്റെ സര്‍ട്ടിഫിക്കറ്റിനോടൊപ്പം എന്‍.ടി.ടി.എഫ് സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ വിവിധ വ്യവസായ ശാലകളില്‍ ക്യാമ്പസ് ഇന്റര്‍വ്യൂവിനും നിയമനത്തിനും സഹായം ചെയ്തുകൊടക്കുന്നു. 10-ാം ക്ലാസ്സ് പാസ്സായ 17 മുതല്‍ 24 വരെ പ്രായപരിധിയില്‍പ്പെട്ട പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 25 നകം നിലമ്പൂര്‍ ഐ.റ്റി.ഡി. പി. ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷ ഫോം മലപ്പുറത്തെ ചഠഠഎ സെന്ററിലും നിലമ്പൂര്‍ ഐ.റ്റി.ഡി. പി. ഓഫീസിലും ലഭിക്കും.ഫോണ്‍ 04931- 220315, 0483- 2836636, 86066490101.
- Log in to post comments