വ്യവസായ നയത്തില്‍കാലോചിതമായമാറ്റംവരുത്തും -മന്ത്രി ഇ.പി ജയരാജന്‍
പുതിയസംരംഭങ്ങള്‍ തുടങ്ങാന്‍ പല ഓഫീസുകളും കയറിയിറങ്ങേണ്ട സാഹചര്യമില്ലാത്ത രീതിയില്‍വ്യവസായ നയത്തില്‍കാലോചിതമായമാറ്റമാണ്‌സര്‍ക്കാര്‍ വരുത്തിയിട്ടുള്ളതെന്ന് മന്ത്രി ഇ.പി ജയരാജന്‍. കേരളത്തിന് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്നുള്ളതെന്നുംവികസനത്തിനു വേണ്ടഎല്ലാ സാധ്യതകളും സംസ്ഥാനത്തുണ്ടെന്നും അവഉപയോഗപ്പെടുത്തി നവകേരളം സൃഷ്ടിക്കാനാണ് യുവസംരംഭകര്‍ ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയുടെ നേതൃത്വത്തില്‍ ശിഫ കണ്‍ഫെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച കേരള ഇന്‍വെസ്റ്റേഴ്‌സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ പാകിയത് ഭൂപരിഷ്‌കരണ നിയമവും സഹകരണ വിദ്യാഭ്യസ മേഖലകളിലെ വളര്‍ച്ചയുമാണ്. പരിസ്ഥിതിവാദം പറഞ്ഞ് കമ്പനി പൂട്ടിക്കലല്ല, തുറന്ന് പ്രവര്‍ത്തിപ്പിക്കലാണ്‌സര്‍ക്കാര്‍ നയം. ജനങ്ങള്‍ക്ക്‌ദോഷംവരാത്ത ഗുണകരമായസംരംഭങ്ങള്‍ വരണം. സ്വകാര്യ മേഖലയിലെ വ്യവസായങ്ങളും സംരക്ഷിക്കപ്പെടും. വ്യവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥഇല്ലാതാക്കും. വ്യവസായസംരംഭകര്‍ക്ക് പിന്തുണയുംകരുത്തും നല്‍കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. മഞ്ഞളാംകുഴിഅലിഎം എല്‍ എ അധ്യക്ഷനായി.
400 ലധികംസംരംഭകര്‍ പങ്കെടുത്ത പരിപാടിയുടെആദ്യസെക്ഷനില്‍വികസന സ്ഥിരസമിതി ചെയര്‍മാന്‍ കെ.സി മൊയ്തീന്‍ അധ്യക്ഷനായി. നഗരസഭാചെയര്‍ എം.മുഹമ്മദ് സലീംആമുഖ പ്രഭാഷണം നടത്തി. കെ.ഐ.സി കോര്‍ഡിനേറ്റര്‍ എ.വി റഫീഖ്, കെ.ഐ.സി ചെയര്‍മാന്‍ ദാമോദര്‍അവണൂര്‍, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, കിംസ്അല്‍ഷിഫ വൈസ് ചെയര്‍മാന്‍ ഡോ.പി ഉണ്ണീന്‍, നാലകത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ നാലകത്ത്‌റഷീദ്, അല്‍ സലാമ ഗ്രൂപ്പ്എം.ഡി അഡ്വ.ഷംസുദ്ധീന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ഡോ. അമീന സിതാരഎന്നിവര്‍ പരിപാടിയില്‍സംസാരിച്ചു.ആശയ സമ്പര്‍ക്കത്താല്‍ സെക്ഷന്‍ ശ്രദ്ധേയമായി. സംരംകര്‍ക്കായി വ്യവസായ വകുപ്പ് നല്‍ക്കുന്ന സേവനങ്ങള്‍, വായ്പാ സബ്‌സിഡി എന്നിവ സംബന്ധിച്ചും കെ.പി വരുണ്‍ സംസാരിച്ചു.
നിക്ഷേപം ആകര്‍ഷിക്കാന്‍ നഗരസഭയിലെ പാതയ്ക്കരയില്‍ 52 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന വ്യവസായഹബ്ബിന്റെ ലോഞ്ചിങും മന്ത്രി നിര്‍വ്വഹിച്ചു. 200 നവ സംരംഭകര്‍ക്കുള്ള വ്യവസായഹബ്ബാണ്അടിസ്ഥാന സൗകര്യങ്ങളോടെ നഗരസഭയില്‍ ഒരുക്കുങ്ങുന്നത്. 5000 പേര്‍ക്ക്‌തൊഴില്‍ഉറപ്പാക്കുന്ന കര്‍മ്മപദ്ധതി കൂടിയാണിത്. 1000 കോടിരൂപയുടെ ഈ പദ്ധതി ഒരുവര്‍ഷത്തിനകംതന്നെ സംരംഭകര്‍ക്ക്‌കൈമാറുമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
സംരംഭകത്വത്തില്‍ ഡോക്ടറേറ്റ്‌ലഭിച്ച പി. ഉണ്ണീനെയുംമറ്റ് 14 സംരംഭകരെയും പട്ടണത്തില്‍ വര്‍ഷങ്ങളായി സംരംഭം നടത്തുന്ന 25 പേരെയും നഗരസഭ ആദരിച്ചു. വ്യവസായ - വാണിജ്യഇടങ്ങളുടെരജിസ്‌ട്രേഷന്‍ ഉദ്ഘാടനം, രണ്ടുസംരംഭകങ്ങളുടെ ഏകജാലക സംവിധാനത്തിന്റെ ലോഞ്ചിങും പരിപാടിയില്‍ നടന്നു.
നഗരസഭാ വൈസ്‌ചെയര്‍ പേഴ്‌സണ്‍ നിഷി അനില്‍രാജ്, താമരത്ത് ഉസ്മാന്‍ , കെ.സി മൊയ്തീന്‍ കുട്ടി, പി.ടിശോഭന, പത്തത്ത് ആരിഫ്, എ.രതി, കിഴിശ്ശേരിമുസ്തഫ, സി.കെ ഹേമലത, എസ്.അബ്ദുള്‍സജീം, വി.രമേശന്‍, വി.ബാബുരാജ്, ചമയം ബാപ്പു, കെ. സുബ്രമഹ്ണ്യന്‍, സലീംതേനാരി, എം.പ്രേമലതഎന്നിവര്‍ആശംസകള്‍ നേര്‍ന്നു. ജയന്‍ മീത്തില്‍ , കെടിഎം എ സലാം, എ.വി റഫീഖ്, കെ.ടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments