Skip to main content

നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്സിന് മന്ത്രി ഇ.പി ജയരാജന്‍ തറക്കല്ലിട്ടു

സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്സിന് തറക്കില്ലിട്ടു.  ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍വ്യവസായ, കായിക, യുവജന കാര്യവകുപ്പ്മന്ത്രി ഇ.പി ജയരാജന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്‌പോര്‍ട്‌സ് ടീം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടുന്ന  കായികതാരങ്ങള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കി. ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമാക്കിയ ഓപ്പറേഷന്‍ ഒളിംപ്യ പദ്ധതിയുടെ ഭാഗമായി വിദേശ പരിശീലകരുടെസേവനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുക യാണെന്നും മന്ത്രി പറഞ്ഞു. കിക്കോഫ് പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ നിലമ്പൂരിനെയും ഉള്‍പ്പെടുത്തും.
ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.വി ഹംസ, കായികയുവജന മന്ത്രാലയംഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരായ സി.ടി രാധാമണി, നഗരസഭാകൗണ്‍സിലര്‍മാരായമുംതാസ് ബാബു, വേലുക്കുട്ടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത എബ്രഹാം തുടങ്ങിയവര്‍  പ്രസംഗിച്ചു. കായിക പ്രതിഭകളെ ചടങ്ങില്‍ആദരിച്ചു.
ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 6.47 ഏക്കര്‍ സ്ഥലത്താണ്‌സ്റ്റേഡിയം കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. 8.25 കോടിചെലവിലാണ് നിര്‍മ്മാണം. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നിലമ്പൂര്‍ താലൂക്കിലെസിന്തറ്റിക് ട്രാക്ക്ഉള്‍പ്പെടുന്ന ആദ്യസ്റ്റേഡിയമായിഇത്മാറും. രണ്ട് ഘട്ടങ്ങളായാണ് നിര്‍മാണം. 100 മീറ്റര്‍ചുറ്റളവില്‍ഏട്ട് ലൈന്‍ സിന്തറ്റിക് ട്രാക്ക്, കോര്‍ട്ട്, 25 മീറ്റര്‍ നീളമുള്ളപരിശീലന നീന്തല്‍കുളം, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ ട്രെയിനിങ്‌സെന്റര്‍, മൂന്ന് നിലകളോടുകൂടിയഅമിനിറ്റിസെന്റര്‍എന്നിവയുടെ പ്രവൃത്തിയാണ് 12.05 കോടിരൂപ ചെലവില്‍ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. രണ്ടാംഘട്ടത്തില്‍സിന്തറ്റിക് ട്രാക്ക് നിര്‍മിക്കും. 2017 ഫെബ്രുവരി 13നാണ്‌സ്പോര്‍ട്സ് ആന്‍ഡ് യൂത്ത്അഫയേഴ്സ്ഡിപ്പാര്‍ട്ട്മെന്റ്‌രൂപരേഖക്ക് ഭരണാനുമതി നല്‍കിയത്. സ്റ്റേഡിയംഒരുങ്ങുന്നതോടെകോച്ചിങ് ക്ലാസുകളുംഅന്താരാഷ്ട്ര നിലവാരത്തിലുള്ളമത്സരങ്ങളുംഇവിടെ നടത്തും. 400 മീറ്ററില്‍ ട്രാക്കുള്ളമലയോരമേഖലയിലെഏറ്റവുംആദ്യത്തെ സ്റ്റേഡിയമായി നിലമ്പൂര്‍ മിനി സ്റ്റേഡിയംമാറും.  ജില്ലയുടെകായികമുന്നേറ്റത്തിന് കുതിപ്പേകുന്ന സ്റ്റേഡിയം കോംപ്ലകസ് കായിക എഞ്ചിനീയറിങ  ്‌വിഭാഗത്തിന്റെ സാങ്കേതിക മേല്‍ നോട്ടത്തില്‍ കിറ്റ്‌കോ മുഖേനെയാണ് നിര്‍മ്മിക്കുന്നത്.

 

date