ഐ.ഒ.ടി.യും 3ഡി മോഡലിങ്ങും പരിചയപ്പെടുത്തി 'ലിറ്റില്‍കൈറ്റ്സ്' ജില്ലാ ക്യാമ്പിന് തുടക്കം
നൂതന സാങ്കേതികസംവിധാനങ്ങളായഇന്റര്നെറ്റ്ഓഫ്തിംഗ്സ് (ഐ.ഒ.ടി.) ത്രീഡിക്യാരക്ടര് മോഡലിങ്തുടങ്ങിയവ സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്കൈറ്റ്സ്ജില്ലാസഹവാസ ക്യാമ്പിന് പറവണ്ണ ഗവ. ഹയര്സെക്കന്ററിസ്കൂളില്തുടക്കമായി. കഴിഞ്ഞ ഡിസംബര്അവധിക്കാലത്ത് നടത്തിയ 17 ഉപ ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 1258 പേരില്‍ നിന്നുംതിരഞ്ഞെടുത്ത 100 പേരാണ്കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ക്യാമ്പ് കൈറ്റ്വൈസ് ചെയര്മാന് ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത്വീഡിയോകോണ്ഫറന്സിങിലൂടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.ഒ.ടി., ബിഗ്ഡാറ്റാ അനാലിസിസ് തുടങ്ങിയ നൂതന സംവിധാനങ്ങളുടെകേവലം ഉപയോക്താക്കള്എന്നതിലുപരിഇത്തരംമേഖലകളിലെഅറിവ്ഉല്പാദകരായി നമ്മുടെ കുട്ടികളെ വളര്‍ത്താന്‍ കൈറ്റ്സംവിധാനമേര്പ്പെടുത്തുമെന്ന്ഉദ്ഘാടന പ്രസംഗത്തില്‍ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞംലക്ഷ്യമിടുന്ന ഓരോകുട്ടിക്കും അക്കാദമിക്മാസ്റ്റര് പ്ലാന്‍ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ സാങ്കേതിക വിദ്യയിലൂടെ വ്യക്തിഗത പഠന രീതി ആവിഷ്കരിക്കും. ക്യാമ്പിന്റെ തുടര്ച്ചയായിഒരുലക്ഷത്തിലധികംവരുന്ന ലിറ്റില്കൈറ്റ്സ്അംഗങ്ങള്ക്കും ഈ മേഖലകള്‍ പരിചയപ്പെടുത്തുമെന്നുംഅദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയര്, സെന്‍സറുകള്‍, ആക്ച്ചുവേറ്ററുകള്‍, കണക്ടിവിറ്റി എന്നിവ അടങ്ങിയിട്ടുള്ളവിവിധ ഭൗതികോപകരണങ്ങള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് അവയ്ക്കിടയില്‍ വിവരകൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റര്‍നെറ്റ് ഓഫ്തിങ്സ് അഥവാഐ.ഒ.ടി. സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ്സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച്, ത്രിഡികാരക്ടര്മോഡലിങ്, കാരക്ടര്റിഗ്ഗിങ് (ഡൈനിങ്ടേബിള്‍, ഗ്ലാസ്, കപ്പ്, സോസര്‍, ഫ്രൂട്ട് ബാസ്ക്കറ്റ്, ഡൈനിങ്ഹാള്മുതലായ ത്രിഡിമോഡലുകളുടെ നിര്‍മ്മാണം), ത്രിഡി അനിമേഷന്‍ (സോളാര്‍സിസ്റ്റം, പക്ഷി പറക്കല്‍) എന്നിവയാണ് അനിമേഷന്‍ മേഖലയിലെവിദ്യാര്ഥികള്ക്കുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍തന്നെ കാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
മൊബൈല്‍ആപ്പ് നിര്‍മ്മാണം (ടോര്‍ച്ച് ആപ്പ്, ക്യൂആര്കോഡ്സ്കാനര്),റാസ്പ്ബെറിപൈ-ഇലക്ട്രോ ബ്രിക്എന്നിവ ഉപയോഗിച്ച്ഇലക്ട്രോണിക്വോട്ടിങ് മെഷീന്, നെറ്റ്വര്ക്കിലുള്ള ഫാന്‍, ലൈറ്റ്എന്നിവശബ്ദസിഗ്നലുകളുംടെക്സ്റ്റ്സന്ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഐ.ഒ.ടിഡിവൈസ്മാതൃക, ഇതിലേക്കാവശ്യമായസര്വ്വര്, ക്ലയന്റ് പ്രോഗ്രാമുകള്തയാറാക്കുന്നതിനായി, ആപ്പ് ഇന്‍വെന്റര്‍, പൈക്യൂട്ടി പ്രോഗ്രാമുകള്‍ ഉപയോഗിച്ചുള്ളലഘു അപ്ലിക്കേഷനുകളുടെ നിര്‍മ്മാണം എന്നിവയാണ് പ്രോഗ്രാമിങ്മേഖലയില് പങ്കെടുക്കുന്ന കുട്ടികള്‍ പരിചയപ്പെടുന്നത്. ഇലക്ട്രോണിക്വോട്ടിങ് മെഷീന്, ഐ.ഒ.ടി ഉപകരണമാതൃക, എന്നിവയുടെകോഡിങ്തയാറാക്കുന്നതിനായിപൈത്തണ് പ്രോഗ്രാമിങ്ങും പരിശീലിപ്പിക്കുന്നു.ക്യാമ്പ് നാളെ (ഞായര്‍) സമാപിക്കും.
ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്തിരൂര്വിദ്യാഭ്യാസജില്ലാഓഫീസര് പി. ഗീത, വെട്ടം പഞ്ചായത്ത്വാര്ഡ്അംഗം നുസൈബാനു, പറവണ്ണ ഗവണ്മെന്റ്ഹയര് സെക്കന്‍ഡറി സ്കൂള്‍ പ്രധാനധ്യാപികകെ.പിഅംബിക, പി.ടി.എ പ്രസിഡന്റ്ഹംസഅന്നാര, പി.ടി.എവൈസ് പ്രസിഡന്റ്കെ.എം. അബ്ദുല്‍സലാം, കൈറ്റ്ജില്ലാകോര്ഡിനേറ്റര്ടി.കെഅബ്ദുല്റഷീദ്, മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍ പ്രദീപ് മാട്ടറഎന്നിവര്സംസാരിച്ചു.
- Log in to post comments