Post Category
കണ്ണൂരിൽ തെയ്യം മ്യൂസിയം വരുന്നു: ശിലാസ്ഥാപനം 28ന്
വടക്കേ മലബാറിന്റെ അനുഷ്ഠാനകലാരൂപമായ തെയ്യത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കണ്ണൂരിലെ കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ചന്തപ്പുരയിൽ മ്യൂസിയം സ്ഥാപിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഈ മാസം 28ന് തുറമുഖം, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ടി.വി.രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. പി.കരുണാകരൻ എം.പി മുഖ്യാതിഥിയാവും. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നാടൻപാട്ട്, നാടകം തുടങ്ങിയ കലാരൂപങ്ങളും ഉണ്ടാവും.
പി.എൻ.എക്സ്. 690/19
date
- Log in to post comments