Skip to main content

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

 

പൊതു വിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌ക്കൂൾ അധ്യാപകർ, പ്രൈമറി  വിഭാഗം പ്രാധാനാധ്യാപകർ/പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്നും 2019-20 അധ്യയനവർഷത്തേയ്ക്ക് റവന്യൂ ജില്ലാതലത്തിലെ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് ഒന്ന് മുതൽ 12 വൈകുന്നേരം അഞ്ച് മണിവരെ സമർപ്പിക്കാം. വിശദാംശങ്ങൾ www.transferandpostings.in  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്സ്. 692/19

date